സംഭവദിവസം ക്രാഷ് സൈറ്റിലെ പ്രദേശത്തിന് വായുവില്‍ വളരെ കനത്ത ഐസിംഗിനെക്കുറിച്ച് മുന്നറിയിപ്പ് (സിഗ്മെറ്റ്) ഉണ്ടായിരുന്നു. വ്യോമഗതാഗതത്തിന്റെ സുരക്ഷയെ ബാധിച്ചേക്കാവുന്ന അപകടകരമായ കാലാവസ്ഥാ പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്ന വ്യോമയാന മുന്നറിയിപ്പുകളാണ് സിഗ്മെറ്റുകള്.മഞ്ഞുമൂടിയ കോക്പിറ്റുകളുടെ ഫോട്ടോ പൈലറ്റുമാര്‍ പകര്‍ത്തിയിരുന്നു.
ഇന്നത്തെ സിഗ്മെറ്റ് പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.
ബ്രസീലിയന്‍ ഏവിയേഷന്‍ ഗ്രൂപ്പുകളില്‍, അപകട ദിവസം അപകട മേഖലയ്ക്ക് മുകളിലൂടെ പറന്ന പൈലറ്റുമാര്‍ അവരുടെ കോക്ക്പിറ്റിന്റെ ജനാലകളില്‍ ഐസിംഗിന്റെ ഫോട്ടോകള്‍ പോസ്ററ് ചെയ്തു. തണുത്തുറഞ്ഞ താപനിലയില്‍ 100 ശതമാനം ഈര്‍പ്പം ഉള്ള ഒരു ഉയരത്തിലാണ് വിമാനം പറന്നത്.ബ്രസീലിയന്‍ നഗരമായ വിന്‍ഹെഡോയിലെ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നത്
14 വര്‍ഷം പഴക്കമുള്ളതാണ് വിമാനം അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമായി.വൈകുന്നേരത്തോടെ യന്ത്രത്തിന്റെ ബ്ളാക്ക് ബോക്സ് കണ്ടെടുത്തു. ഐസിംഗ് മൂലമുണ്ടാകുന്ന ATR 72ന്റെ ആദ്യത്തെ തകര്‍ച്ചയല്ല ഇത്. 1994 ഒക്ടോബര്‍ 31~ന്, ഒരു അമേരിക്കന്‍ എയര്‍ലൈന്‍സ് ATR 72 (ഫ്ലൈറ്റ് നമ്പര്‍ AA4184) ഇന്‍ഡ്യാനപൊളിസില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള യാത്രാമധ്യേ തകര്‍ന്നു.നാല് ജീവനക്കാരുള്‍പ്പെടെ 68 യാത്രക്കാരും മരിച്ചു. എടിആര്‍ 72~200ന്റെ ആദ്യത്തെ തകര്‍ച്ചയായിരുന്നു അത്.

Comments: